Headlines

‘കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിയന്ത്രണം വേണം’; ആവശ്യമുന്നയിച്ച് സിപിഐ


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രചാരണ പരിപാടികൾ സജീവമാകുന്ന സാഹചര്യത്തിൽ കൊടും ചൂട് കാരണം പ്രചാരണത്തിൽ നിയന്ത്രണം വേണമെന്ന് സിപിഐ. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച പകൽ മൂന്ന് മണിയ്ക്കാണ് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്
രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: