കൊച്ചി: വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയ എംപുരാന്റെ പുതിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. പുതിയ പതിപ്പില്‍ സിനിമയിലെ 24 ഭാഗങ്ങളാണ് വെട്ടുന്നത്. നേരത്തെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്. 24 ഭാഗങ്ങള്‍ വെട്ടിമാറ്റുന്നതോടെ സിനിമയുടെ ദൈര്‍ഘ്യം 179.52 മിനിറ്റില്‍ നിന്ന് 177.44 മിനിറ്റായി കുറഞ്ഞിരിക്കുകയാണ്. മൊത്തം 2.08 മിനിറ്റ് വരുന്ന 24 സീനുകളാണ് വെട്ടിമാറ്റിയതെന്ന് സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു. സിനിമയില്‍ നിന്ന് വെട്ടിമാറ്റിയ 24 ഭാഗങ്ങള്‍ ചുവടെ:
1. നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി
2. നന്ദി കാര്‍ഡില്‍ നിന്ന് ജ്യോതിഷ് മോഹന്‍ ഐആര്‍എസിന്റെ പേരും ഒഴിവാക്കി
3. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി ‘ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്’ എന്നാക്കി. മൊഹ്‌സീനെ കൊല്ലുന്ന സീന്‍ മാറ്റി.
4. മതസ്ഥാപനത്തിന് മുന്നിലൂടെ ട്രാക്ടര്‍ പോകുന്ന ദൃശ്യം ഒഴിവാക്കി
5. മതസ്ഥാപനത്തിന് മുന്നിലൂടെ വാഹനങ്ങള്‍ പോകുന്ന ഭൃശ്യങ്ങളും മുറിച്ചുനീക്കി
6. മസൂദും സയീദ് മസൂദും തമ്മിലുള്ള സംഭാഷണം വെട്ടിമാറ്റി
7. ബെല്‍രാജിന്റെ ദൃശ്യങ്ങള്‍ ഒഴിവാക്കി
8 മുതല്‍ 11 വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ഭാഗങ്ങളാണ്
12. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി
13 മുതല്‍ 14 വരെ ബെല്‍രാജിന്റെ ഡിലീറ്റ് ചെയ്ത ഭാഗങ്ങളാണ്
15. കാറിന്റെ നെയിം ബോര്‍ഡ് മാറ്റി
16. പീതാംബരന്‍ എന്ന കഥാപാത്രത്തിന്റെ സീന്‍ നീക്കം ചെയ്തു
17. ടിവി ന്യൂസ് ദൃശ്യങ്ങള്‍ മാറ്റി
18. എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്തു
19. ബെല്‍രാജും മുന്നയും തമ്മിലുള്ള സംഭാഷണം മാറ്റി
20. മതസ്ഥാപന സീനുകള്‍ നീക്കി
21.മതസ്ഥാപനത്തിന് മുന്നിലൂടെ വാഹനങ്ങള്‍ പോകുന്ന ഭൃശ്യങ്ങളും മുറിച്ചുനീക്കി
22 മുതല്‍ 23 വരെ പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് എന്നതിനു പകരം ‘ബല്‍ദേവ്’ എന്നാക്കി.
24. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്
