അവര്‍ വെളിച്ചത്തിലേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്. 17 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിലാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങുന്നത്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്.

പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും സജ്ജീകരിച്ച് തുരങ്കത്തിന്റെ കവാടത്തില്‍ തയ്യാറായി നില്‍ക്കുകയാണ്.

പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും അടിയന്തര വൈദ്യ സഹായം നല്‍കാനും ആംബുലന്‍സുകളും തയ്യാറാണ്. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെ ഒരു സംഘം പൈപ്പ് ലൈനിലൂടെ തുരങ്കത്തിന്റെ മറുവശത്തേക്ക് കടക്കുന്നത്. അവിടെയെത്തിക്കഴിഞ്ഞാല്‍, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തും. ആരോഗ്യ നില അറിഞ്ഞ ശേഷം പുറത്തേക്ക് കടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് നീക്കം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: