തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പടക്ക കടയ്ക്ക് തീപിടിത്തം. തമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 7.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് പിന്നലെന്നാണ് സൂചന. തീ പിടിത്തത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്.

