സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം

തിരുവനന്തപുരം: സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം. ഭാവിയില്‍ ബിസിനസ്സിനും സോഫ്റ്റ്വെയര്‍ വികസനത്തിനും മുന്നിട്ട് നില്‍ക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്‌സ്’ നഗരങ്ങളുടെ പട്ടികയില്‍ ആണ് തിരുവനന്തപുരവുമുള്ളത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയന്‍ ഗ്ലൗഡ്മാന്‍സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

മൂന്ന് ഭൂമിശാസ്ത്ര മേഖലകളില്‍ നിന്നാണ് 24 നഗരങ്ങള്‍ തിരഞ്ഞെടുത്തത്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, കൂടാതെ ഇന്ത്യ, ചൈന, ഉള്‍പ്പടെ ഏഷ്യ-പസഫിക്. മൂന്ന് ഭൂമിശാസ്ത്രങ്ങളില്‍ നിന്നും എട്ട് സ്ഥലങ്ങള്‍ പട്ടികപ്പെടുത്തി. കൊല്‍ക്കത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ നഗരങ്ങള്‍.

അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ ഹബ്ബുകള്‍, ഹൈവേകള്‍ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ളതോ അല്ലെങ്കില്‍ വികസനത്തിലുള്ളതോ ആയ നഗരങ്ങളാണ് പട്ടികയിലുള്ളത്. സ്‌കേലബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനായി, 1 ദശലക്ഷത്തിലധികം നിവാസികളുള്ള മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിസിഐ ഗ്ലോബല്‍ തിരുവനന്തപുരത്തെ തെരഞ്ഞെടുക്കാന്‍ കാരണം, തിരുവനന്തപുരത്ത് 1.7 മില്യണ്‍ നിവാസികളുണ്ട്, നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിത നിലവാരം, കുറഞ്ഞ ചെലവ് എന്നിവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്‍ക്കത്തയെ തിരഞ്ഞെടുത്തത്, മറ്റ് ജനപ്രിയ ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തൊഴില്‍ വിപണി മത്സരം, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുകള്‍, എന്നിവ കണക്കിലെടുത്താണ്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നിലവില്‍ കൊല്‍ക്കത്തയില്‍ സാദ്ധ്യതകള്‍ തേടുന്നുണ്ട്.

രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ അടുത്തിടെ തിരുവനന്തപുരവും കൊച്ചിയും ഇടംപിടിച്ചിരുന്നു. ഗുണനിലവാരമുള്ള മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കാരണം രണ്ട് ടയര്‍-2 നഗരങ്ങളും ഭാവിയിലെ ഐടി വികസനത്തിന് യോജിച്ച് സ്ഥലങ്ങളായി മാറിയെന്ന് ഡെലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: