കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ  ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോർട്ട്‌ ഇതാണ്

ഡൽഹി : പതിനാലുമുതല്‍ പതിനാറുവയസുവരെയുള്ള കുട്ടികളില്‍ 82 ശതമാനത്തിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാം എന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ടില്‍ (ASER)ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം  57 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്.

കൊവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള പഠന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ സ്മാര്‍ട്ട് ഫോണിന്‍റെ ഉപയോഗം ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല പ്രൈമറി ക്ലാസുകളിലെ പഠന നിലവാരം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായും എ എസ് ഇ ആര്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്‍റ് സ്കൂളുകളില്‍ എത്തുന്ന പതിനാലിനും പതിനാറിനും ഇടയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും നിലവില്‍ വര്‍ധിച്ചിട്ടുണ്ട്.

എന്താണ് എ എസ് ഇ ആര്‍ റിപ്പോർട്ട്?

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെയും പഠനത്തിന്‍റെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന  സർവെയാണിത്. ഈ സർവേ ആദ്യമായി 2005-ലാണ് നടത്തിയത്. കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, കുട്ടികളുടെ അടിസ്ഥാന വായനയും കഴിവുകളും പരിശോധനകളിലൂടെ വിലയുരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എ എസ് ഇ ആര്‍ ചെയ്തുവരുന്നു. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ വിദ്യാഭ്യാസത്തിന്‍റെയും പഠനത്തിന്‍റെയും പരിമിതികളിലുള്‍പ്പെടെ സര്‍വെ പ്രാധാന്യം നല്‍കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: