Headlines

ഇത്തവണ SSLC പരീക്ഷ എഴുതുന്നത് 4.27 ലക്ഷം പേർ; പ്ലസ് ടുവിന് 4,44,097 പേരും


തിരുവനന്തപുരം : മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4,27,105 പേർ. മാർച്ച് ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ 4,15,044 പേരും രണ്ടാം വർഷ പരീക്ഷ 4,44,097 പേരും എഴുതും. 27,770 പേർ ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്കും 29,337 പേർ രണ്ടാം വർഷ പരീക്ഷക്കും ഹാജരാകും.

2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. 2017 കേന്ദ്രങ്ങളിലായാണ് ഹയർസെക്കൻഡറി പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷക്ക് 389 കേന്ദ്രങ്ങളാണുള്ളത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറിപരീക്ഷകൾ കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ വിവിധ സെന്ററുകളിൽ നടക്കുന്നുണ്ട്. വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് കേരളത്തിൽ മാത്രമേ സെന്ററുകൾ ഉള്ളൂ.

എസ്.എസ്.എൽ.സിയിൽ കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലാണ്; 2085 പേർ. ഏറ്റവും കുറവ് പേർ പരീക്ഷയെഴുതുന്നത് മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.എച്ച്.എസ്.എസ്, മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്, തിരുവല്ല കുറ്റൂർ ഗവ. എച്ച്.എസ്, ഹസൻഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷനൽ എച്ച്.എസ്, ഇടനാട് എൻ.എസ്.എസ് എച്ച്.എസ് എന്നീ സ്കൂളുകളിലാണ്; ഒരു കുട്ടി വീതം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: