ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്

തിരുവനന്തപുരം ഈ വർഷത്തെ ഹരിവരാസനം പുരസ്ക്‌കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15നു രാവിലെ 8ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000ത്തോളം ഭക്തി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: