കൊച്ചി: ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടർന്ന് പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. പരാതിക്കാർ നേരിടുന്ന അധിക്ഷേപങ്ങൾ നോഡൽ ഓഫീസറെ അറിയിക്കാം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ജയശങ്കര് നമ്പ്യാര് , ജസ്റ്റിസ് എസ് എസ് സുധ എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഇന്ന് ഹര് ജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെയുള്ള കേസിൻ്റെ ഗതിയെ കുറിച്ച് മൊഴി നൽകിയിരുന്നു.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ശേഷം നോഡൽ ഓഫീസറെ നിയമിക്കണമെന്ന് നിർദ്ദേശിച്ചു. സംസ്ഥാന പോലീസാണ് നോഡൽ ഓഫീസറെ നിയോഗിക്കേണ്ടത്
