കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം ഉണ്ടായത്.
സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെൻ്റ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

