ബിസിസിഐക്കെതിരെ കൊൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു.

അതേസമയം മലിനീകരണ തോത് ഉയർത്തുമെന്നതിനാൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) അറിയിച്ചു. മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുകയും, സ്വമേധയാ നടപടികൾ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം. പാരിസ്ഥിതിക പോരാടാൻ ബോർഡ് പ്രതിബദ്ധരാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു.
