മാനന്തവാടി: പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെകണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്ക രാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി ന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരാഴ്‌ചക്കിടെ തൃശി ലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയൻകുന്ന് പരിസര ങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്.
രണ്ടാഴ്ച്ച മുമ്പ് ഒണ്ടയങ്ങാടി എടമുണ്ടക്കുന്നിൽ വാഴത്തോട്ടത്തിൽ കടുവയുടെ വ്യക്തമായ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. പല എസ്റ്റേറ്റുകളിലും, സ്വകാര്യ തോട്ടങ്ങളിലും അടിക്കാടുകൾ വെട്ടാത്തത് കടുവയെ പോ ലുള്ള വന്യമൃഗങ്ങൾക്ക് നാട്ടിൻപുറങ്ങളിൽ ഇറങ്ങാൻ ഏറെ സഹായക രമാകുന്നുണ്ട്. ഇത്തരം കാടുകൾ വെട്ടി വൃത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും അതൊന്നും കൃത്യമായി നടപ്പിലാക്കി യിട്ടില്ലെന്നതാണ് വാസ്‌തവം

