ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ‘ഇന്ത്യന്‍ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും കൊച്ചിയില്‍ നടന്നു. ടോവിനോ തോമസ് ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട് പൂര്‍ത്തിയാക്കും.
ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ സിനിമ കമ്പനി’ രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. ഈ പുതിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് നു മലയാള സിനിമയുടെ ഭാവിയില്‍ മഹത്തായ പങ്കുവഹിക്കാനുള്ള ശക്തിയുണ്ടെന്നും, മലയാള സിനിമ പ്രേമികള്‍ക്ക് പുതുമയാര്‍ന്ന അനുഭവങ്ങള്‍ സമ്മാനിക്കുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യം എന്നും ചടങ്ങില്‍ ഉടമകള്‍ പറഞ്ഞു. ഫഹദ് ഫാസില്‍, എസ് ജെ സൂര്യ, വിപിന്‍ ദാസ് ചിത്രമാണ് ഇന്ത്യന്‍ സിനിമ കമ്പനിയുടെ അടുത്ത നിര്‍മ്മാണ സംരംഭം.
എന്‍ എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജേക്‌സ് ബിജോയ് നരിവേട്ടയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഡി ഒ പി വിജയ്, ആര്‍ട്ട് ബാവ, കോസ്റ്റും അരുണ്‍ മനോഹര്‍, മേക്ക് അപ് അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഷെമി ബഷീര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

