ഓണം വാരോഘോഷം സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും 02.09.2023 ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുവനന്തപുരം സിറ്റി ഐ.ജി.പിയും പോലീസ് കമ്മീഷ്ണറുമായ ശ്രീ.നാഗരാജു ചകിലം IPS അറിയിച്ചു.

ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ – വെള്ളയമ്പലം – മ്യൂസിയം –ആർ.ആർ ലാമ്പ് – പാളയം – സ്പെൻസർ സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട– വെട്ടി മുറിച്ച കോട്ട– മിത്രാനന്തപുരം– പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കൽ – വരെയുള്ള റോഡിൽ യാതൊരുവിധത്തിലുമുള്ള വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും, ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. നിശ്ചല ദൃശ്യങ്ങള്‍, കിഴക്കേകോട്ട – വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയം ഈഞ്ചക്കല്‍ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ, അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന വിധം

എം.സിറോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കുടപ്പനകുന്ന് – പേരൂർക്കട – പൈപ്പിൻമൂട് -ശാസ്തമംഗലം– ഇടപ്പഴിഞ്ഞി–ജഗതി – തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം വഴിയോ പോകേണ്ടതാണ്.

ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്തുനിന്നും ഉള്ളൂര്‍ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂർ – മെഡിക്കൽ കോളേജ് – കണ്ണമ്മൂല – പാറ്റൂർ – വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലെഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.

നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് – ശാസ്ത മംഗലം – ഇടപ്പഴിഞ്ഞി– എസ്.എം.സി – വഴുതക്കാട് – തൈക്കാട് വഴിയോ, പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി –ജഗതി -മേട്ടുക്കട വഴി പോകേണ്ടതാണ്.

പേട്ട ഭാഗത്തുനിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലെഓവർ-കിളളിപ്പാലം വഴി പോകേണ്ടതാണ്.

തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.

തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്തുനിന്നും എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലെഓവർ – തൈക്കാട് – വഴുതക്കാട്- എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് – പേരൂർക്കട-കുടപ്പനകുന്ന് -മണ്ണന്തല വഴി പോകേണ്ടതാണ്.

തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്നും ഉള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, കിള്ളിപ്പാലം – ചൂരക്കാട്ട്പാളയം – തകരപറമ്പ്ഫ്ലെഓവർ -ഉപ്പിടാമൂട്-വഞ്ചിയൂർ പാറ്റൂർ-പള്ളിമുക്ക്-കുമാരപുരം-മെഡിക്കൽകോളേജ് വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട ഭാഗത്തുനിന്നും നെടുമങ്ങാടേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – വഴുതക്കാട് – എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് – പേരൂർക്കട വഴി പോകേണ്ടതാണ്.

തമ്പാനൂര്‍ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്ലൈഓവര്‍ – കിള്ളിപ്പാലം – അട്ടക്കുളങ്ങര – മണക്കാട് – അമ്പലത്തറ വഴി പോകേണ്ടതാണ്.

കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര- ഈഞ്ചക്കൽ – ചാക്ക വഴി പോകേണ്ടതാണ്
കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ , കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട് വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകേണ്ടതാണ്.

നോ പാർക്കിംഗ് റോഡുകൾ

ദേവസ്വംബോർഡ്-നന്തൻകോട്-കോർപ്പറേഷൻ പോയിൻറ്
പബ്ലിക്ക് ലൈബ്രറി – നന്തൻകോട് – ആർ.ബി. ഐ -ബേക്കറി
ബേക്കറി -അണ്ടർപാസേജ്-ആശാൻ സ്ക്വയർ-ഫ്ലെഓവർ-ജിവി രാജ-പിഎംജി.

കവടിയാർ – വെള്ളയമ്പലം – മ്യൂസിയം – പാളയം – സ്റ്റാച്യു – ആയുർവേദകോളേജ് – കിഴക്കേകോട്ട – അട്ടക്കുളങ്ങര
ഓവർബ്രിഡ്ജ്– തമ്പാനൂർ– ചൂരക്കാട്ട് പാളയം – കിള്ളിപാലം – അട്ടകുളങ്ങര റോഡ്
വെട്ടിമുറിച്ചകോട്ട– വാഴപ്പള്ളി – മിത്രാനന്ദപുരം – പടിഞ്ഞാറേകോട്ട – ഈഞ്ചയ്ക്കൽ റോഡ്

വാഹന പാർക്കിംഗ് സ്ഥലങ്ങൾ

കവടിയാര്‍ സാൽവേഷൻ ആര്‍മി സ്കൂള്‍, കേരള വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃതകോളേജ്, വഴുതയ്ക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ്, സെൻറ് ജോസഫ് സ്കൂള്‍ , ഫോര്‍ട്ട് ഹൈസ്കൂള്‍ , ഗവ. ബോയ്സ് & ഗേള്‍സ് ഹയര്‍ സെക്കൻററി സ്കൂള്‍ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂള്‍, എസ് എം വി സ്കൂള്‍ ഗ്രൗണ്ട്, ആര്‍ട്ട്സ് കോളേജ് , ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്. എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തിരികെ പോകാൻ തടസമുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈല്‍ ഫോൺ നമ്പർ എഴുതി പ്രദർശിപ്പക്കേണ്ടതുമാണ്.

ആംബുലൻസ് റൂട്ടുകള്‍

നെടുമങ്ങാട്, പാപ്പനംകോട്, പേരൂർക്കട, ശാസ്തമംഗലം ഭാഗത്തു നിന്നും വരുന്ന ആംബുലൻസുകള്‍, ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി വഴുതക്കാട് – ബേക്കറി അണ്ടർപാസേജ് – ജനറൽഹോസ്പിറ്റൽ – പാറ്റൂർ – പള്ളിമുക്ക് -കുമാരപുരം വഴി പോകേണ്ടതാണ്.

കെ എസ് ആർ ടി സി സർവ്വീസുകള്‍

സമാപന ഘോഷയാത്ര കണ്ട് മടങ്ങുന്ന പൊതുജനങ്ങള്‍ക്ക് വെള്ളയമ്പലം, പി എം ജി. തമ്പാനൂർ, മണക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും കെ എസ് ആർ ടി സി വിവിധ സ്ഥലങ്ങളിലേക്ക് ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുന്നതാണ് എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ കഴിവതും കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡ് ഉപയോഗിക്കേണ്ടതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: