തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം :കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി .

നാളെ വെളുപ്പിന് 2 മണി മുതൽ രാവിലെ 10 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ കോവളം- ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയിൽ ഗതാഗതം അനുവദിക്കില്ല. ചാക്ക – കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും.
അതിനാൽ കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം
ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. കൂടാതെ ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. സംസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും അറിയിപ്പിലുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: