പള്ളിച്ചൽ: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പള്ളിച്ചലിൽ റോഡിടിഞ്ഞു. മുക്കുന്നിമല മാങ്കോട്ടുകോണം കുളത്തിന്റെ അടുത്തുകൂടെ കുണ്ടരാക്കാടു ഭാഗത്തേക്കുള്ള റോഡിന്റെ സൈഡ് വാളാണ് ഇന്നത്തെ മഴയിൽ പൂർണമായും ഇടിഞ്ഞു കുളത്തിലേക്കു വീണത്. റോഡിടിഞ്ഞു വീണതിനാൽ അത് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാൽ നാളെയും തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
