വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻഡിക്കേറ്റ് അം​ഗത്തിനെതിരെ കേസ്



കൊച്ചി: വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ ഡോ. പികെ ബേബിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുസാറ്റ് വൈസ് ചാൻസലർക്ക് വിദ്യാർഥിനി നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.



ഇക്കഴിഞ്ഞ മാർച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. പിന്നാലെ വിദ്യാർഥിനി വിസിക്ക് പരാതി നൽകി. പിന്നീട് പൊലീസിലും പരാതി നൽകി. അധ്യാപകനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

സർവകലാശാലയിൽ ബേബിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ട്. കഴിഞ്ഞ വർഷം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നു ബേബിയെ മാറ്റിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: