തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസ്: സ്വരാജിന്റെ ഹർജിയിൽ കെ.ബാബുവിന് നോട്ടീസ്



തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്. ഹൈക്കോടതി ഉത്തരവിനെതിരെയുള എം സ്വരാജിന്റെ ഹർജിയയിലാണ് നോട്ടീസ്. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹർജി തള്ളിയതിനെതിരെയാണ് സ്വരാജിന്റെ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത് മതചിഹ്നം ഉപയോഗിച്ചു വോട്ടുപിടിച്ചു എന്നതാണു ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.
അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും എം. സ്വരാജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 992 വോട്ടുകൾക്കാണ് 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്. നിയസഭാ തെരഞ്ഞെടുപ്പ് സമയം വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാണ് സ്വരാജ് ഉയർത്തുന്ന വാദം.
,തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടർമാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹർജിയിൽ പറയുന്നത്. ഈ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: