റാഞ്ചി: ജാര്‍ഖണ്ഡിൽ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ കാര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു