മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ സംരംഭത്തിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യും. മിഥുൻ മാനുവൽ തോമസാണ് രചന. വിജയദശമി ദിനത്തിൽ ചിത്രീകരണത്തിനു തുടക്കമാകും. ‘ടർബോ പീറ്റർ’ എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് ഒരു ചിത്രം വളരെ വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതുതന്നെയാണോ ‘ടർബോ’ എന്ന പേരിൽ ഇറങ്ങുന്നത് എന്ന് വ്യക്തമല്ല. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഡി.ഒ.പി.: വിഷ്ണു ശർമ്മ, എഡിറ്റർ: ഷമീർ മുഹമ്മദ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, അക്ഷണ ഡയറക്ടർ: ഫീനിക്സ് പ്രഭു, കോ-ഡയറക്ടർ: ഷാജി പാടൂർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോസ്റ്റിയൂം ഡിസൈനർ: മേൽവി ജെ., അഭിജിത്; മേക്കപ്പ്: റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺഡ്രോളർ: അരോമ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ.
