കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ നിയമിച്ചു.

ന്യൂഡൽഹി: കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു. 1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥൻ. ഓഗസ്റ്റ് 30ന് അധികാരമേൽക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയിൽ രണ്ടു വർഷം കാലാവധി ലഭിക്കും. നിലവിൽ ധനകാര്യ സെക്രട്ടറിയാണ്.


ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 നും 2017 നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് പിഎംഒയില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സോമനാഥന്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്

തമിഴ്നാട് സർക്കാരിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഡപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലൻസ് കമ്മിഷണർ, മെട്രോവാട്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്നാട്ടിൽ വഹിച്ചത്. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ആദ്യ എംഡിയാണ്. 2011 മുതൽ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: