തിരുവനന്തപുരം കിളിമാനൂരിൽ മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം



     

തിരുവനന്തപുരം കിളിമാനൂരിൽ മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു. നാളെ തുടർനടപടികൾ നടക്കും. സഹോദരൻ:  ജീവ രാജീവ്‌ (അങ്കണവാടി വിദ്യാർത്ഥി)

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: