Headlines

പാലക്കാട് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്:അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റതിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്നിവരെയാണ് നാട്ടുകൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.വി അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ മർദിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോർട്ടർക്കും, ഒരു പ്രാദേശിക പത്രപ്രവർത്തകനുമാണ് മർദനമേറ്റത്.

ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാൻ എത്തിയതെന്നാണ് മജീദിൻ്റെ മൊഴി. കസ്റ്റഡിയിലെടുത്ത അൻവർ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: