നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി എത്തിയവർ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂര് കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കാരാന്തല ആലുവിള വിട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ പ്രതികളായ ഇരുവരും ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായർ, എസ്. ഐ മുഹ്സിൻ രജിത്ത്, സി.പി.ഒമാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: