ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ (ടെററിസ്റ്റ് അസോസിയേറ്റ്സ്) അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, എസ്‌ഒജി ഷോപിയാൻ, സിആർപിഎഫ് 178 ബറ്റാലിയൻ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഷോപിയാൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളും പ്രവർത്തനങ്ങളും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇവരുടെ കൈവശം നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 വെടിയുണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു. ഷോപിയാൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ നിയമവിരുദ്ധവും അട്ടിമറിപരവുമായ പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇത് ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കുന്നു.
ഏപ്രിലിൽ പഹൽഗാം ആക്രമണത്തെത്തുടർന്ന്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുന്നതിന്റെ ഭാഗമായി, ശ്രീനഗർ പോലീസ് നഗരത്തിലെമ്പാടുമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ഓവർ ഗ്രൗണ്ട് വർക്കേഴ്‌സ് (ഒജിഡബ്ല്യു)മാരുടെയും നിരോധിത ഭീകര സംഘടനകളുടെ തീവ്രവാദ കൂട്ടാളികളുടെയും വസതികളിൽ വിപുലമായ റെയ്ഡുകൾ നടത്തി.
കൂടാതെ കഴിഞ്ഞയാഴ്ചയും ഷോപ്പിയാനിൽ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് 13 ന് ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കെല്ലറിലെ ഷുക്രൂ വനമേഖലയിൽ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള മൂന്ന് തീവ്രവാദികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വനത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
