മാഞ്ചസ്റ്റർ : സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്.
കളിയുടെ ആദ്യ പകുതിയിൽ തന്നെ സെവിയ്യ ലീഡ് ഉയർത്തി സിറ്റിയെ ഞെട്ടിച്ചു. ഇരുപത്തഞ്ചാം മിനുട്ടിൽ എൻ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ യുവതാരം കോൾ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
സിറ്റിക്കായി എർലിൻ ഹാലൻഡ്, ഹൂലിയൻ അൽവാരസ്, മത്തെയോ കൊവാസിച്, ജാക്ക് ഗ്രീലിഷ്, കെയിൽ വാക്കർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ലൂക്കാസ് ഒക്കമ്പോസ്, റാഫ മിർ, ഇവാൻ റാക്കിറ്റിച്, ഗോൺസാലോ മോണ്ടിയൽ എന്നിവർ സെവിയ്യക്കായി സ്‌കോർ ചെയ്തു. അവസാന കിക്കെടുത്ത നെമാഞ്ജ ഗുഡെൽജിന്റെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി.

