Headlines

‘ഉജ്വല’ 75 ലക്ഷം കണക്ഷൻ കൂടി;കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം

ന്യൂഡൽഹി: പി എം ഉജ്വല യോജന (പി എം യു വൈ വിപുലീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പി എം ഉജ്വല യോജന വിപുലീകരിക്കാൻ അംഗീകാരം നൽകിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി 2023 – 24 സാമ്പത്തിക വർഷം മുതൽ 2025 – 26 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ 75 ലക്ഷം എൽ പി ജി കണക്ഷനുകൾ രാജ്യത്ത് അനുവദിക്കും. 75 ലക്ഷം ഉജ്വല കണക്ഷനുകൾ കൂടി നൽകുന്നതിലൂടെ പി എം യു വൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും.

ഉജ്വല 2.0 യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കൾക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നൽകും. പി എം യു വൈ ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 എണ്ണം വരെ റീഫിൽ ചെയ്യുന്നതിന് 14.2 കിലോഗ്രാം എൽ പി ജി സിലിൻഡറിന് 200 രൂപ സബ്സിഡിയാണ് ലക്ഷ്യമിടുന്നത്. പി എം യു വൈ തുടരാതിരുന്നാൽ, അർഹരായ ദരിദ്ര കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കൈകൊണ്ട മറ്റൊരു തീരുമാനം 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വർഷം (2023 മുതൽ) നീണ്ടുനിൽക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികൾ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകി എന്നതാണ്. ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സാങ്കേതിക വിദ്യ ഉപയോഗിച്ച് നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഇ-കോർട്സ് പദ്ധതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: