ഗർഭസ്ഥ ശിശുവും ഗർഭിണി. മഹാരാഷ്‌ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ 35 ആഴ്ച്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ ഉള്ളിലാണ് മറ്റൊരു ഭ്രൂണം കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ബുൽദാന ജില്ലാ വനിതാ ആശുപത്രിയിലാണ് ഈ അത്യപൂർവ സംഭവം കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കായി യുവതി എത്തിയപ്പോഴാണു വൈകല്യം കണ്ടെത്തിയത്. സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.
200 ഓളം കേസുകൾ മാത്രമേ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇവയിൽ പതിനഞ്ചോളം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവയെല്ലാം പ്രസവശേഷം മാത്രമാണ് തിരിച്ചറിഞ്ഞതെന്നും ഡോ. പ്രസാദ് അഗർവാൾ വ്യക്തമാക്കുന്നു. യുവതിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിൽ അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്നു ജാഗ്രതയോടെ ശ്രദ്ധിച്ചുവരികയാണ്.
ഏകദേശം 35 ആഴ്ചകൾ പ്രായമായ സാധാരണ വളർച്ചയുള്ള പിണ്ഡത്തിൻറെ വയറ്റിൽ കുറച്ച് എല്ലുകളും ഗർഭപിണ്ഡം പോലെയുള്ളയൊന്നുമുണ്ട്- ഡോക്ടർ പറഞ്ഞു. മികച്ച പരിചരണം ലഭിക്കുന്നതിനായി യുവതിയെ ഛത്രപതി സംഭാജിനഗറിലെ മെഡിക്കൽ കോളജിലേക്കു മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
