ജബല്‍പൂരില്‍ വൈദികര്‍ക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.


കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.   അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ പ്രതികരണം.

ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി രോഷാകുലനായത്. ”എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പറഞ്ഞു.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സുരേഷ് ഗോപി വിമര്‍ശിച്ചു. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: