ന്യൂഡൽഹി: തലസ്ഥാന നിവാസികളുടെ പ്രിയപ്പെട്ട അനന്തപുരി എഫ്എം തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. തിരുവനന്തപുരത്തെ അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ഉറപ്പു നല്‍കിയത്. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ല, പക്ഷേ, ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷിന്‍റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
