എസ് എസ് എൽ സി, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം


മലപ്പുറം : സാക്ഷരതാ മിഷൻ്റെ തുല്യതാ കോഴ്സുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം –
കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ പത്താം തരം , ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് 2024 മാർച്ച് 30 വരെ 50 രൂപ ഫൈനോടെ ചേരാം .
17 വയസ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്സിൽ ചേരാം. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും , 8 നും 10 നും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം തരം തുല്യതാ കോഴ്സിൽ ചേരാം . 1950 /- രൂപ ഫീസും 50 /- രൂപ ഫൈനും ഉൾപ്പെടെ 2000 രൂപ ഫീസ് അടക്കണം .പട്ടിക ജാതി പട്ടിക വർഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും .
ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ 22 വയസ് പൂർത്തിയാകണം , പത്താം ക്ലാസ് ജയിക്കണം . ഹയർ സെക്കൻ്ററി പ്രീഡിഗ്രി തോറ്റവർക്കും ചേരാം . 2600 /- രൂപ ഫീസും 50 /- രൂപ ഫൈനും ഉൾപ്പെടെ 2650 രൂപയാണ് ഫീസ് . രണ്ടാം വർഷത്തേക്കുള്ള ഫീസ് അപ്പോൾ അടച്ചാൽ മതി.
ഫീസുകൾ സാക്ഷരതാ മിഷൻ്റെ ചെലാൻ വഴി ബാങ്കിൽ ആണ് അടക്കേണ്ടത് .
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവർ ചെലാന് പകരം തദ്ധേശ സ്ഥാപന സെക്രട്ടറിമാരുടെ അണ്ടർ ടേക്കിംഗ് നല്കിയാൽ മതി. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം .
കൂടുതൽ വിവരങ്ങൾ നഗര സഭകളിലെയും ബ്ലോക്ക് /ഗ്രാമ പഞ്ചായത്തുകളിലെയും സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിൽ നിന്നും,ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും ലഭിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: