ഉത്തര്‍പ്രദേശ് – കേരളം രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലെത്തിച്ച് കേരളം. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇരു ടീമും മൂന്ന് പോയന്റ് വീതം പങ്കുവെച്ചു.

സ്‌കോര്‍: ഉത്തര്‍പ്രദേശ് – 302/10, 323/3 ഡിക്ലയേഡ്, കേരളം – 243/10, 72/2.

രോഹന്‍ കുന്നുമ്മല്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി 42 റണ്‍സെടുത്തു. റോഹന്‍ പ്രേം (29*), സച്ചിന്‍ ബേബി (1*) എന്നിവര്‍ പുറത്താകാതെ നിന്നു. നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ യുപി മൂന്നിന് 323 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) എന്നിവരുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സില്‍ യുപിക്ക് കരുത്തായത്. സമര്‍ഥ് സിങ് 43 റണ്‍സെടുത്തു. അക്ഷ്ദീപ് നാഥ് 38 റണ്‍സോടെ പുറത്താകാതെ നിന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: