വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമി ഉത്സവത്തിന് ഇന്ന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു.
കലാമണ്ഡപത്തിൽ നടി രമ്യ നമ്പീശൻ ദീപം തെളിയിച്ചു. ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ഡിസംബർ ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
