തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയ സ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെ ടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. വണ്ടിപ്പെരിയാർ എസ്. എച്ച്.ഒ ആയിരുന്ന ടി.ഡി. സുനിൽകുമാറിനെയാ ണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം. ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്ത് ഉ ത്തരവിറക്കിയത്. നിലവിൽ എറണാകുളം വാഴ ക്കുളം എസ്.എച്ച്.ഒ ആണ് സുനിൽകുമാർ. സു നിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണ വും പ്രഖ്യാപിച്ചു. എറണാകുളം റൂറൽ അഡീഷ നൽ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചു മതല. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാനാ ണ് നിർദേശം
കേസന്വേഷണത്തിലെ ഗുരുതര വീഴ്ച മൂലം പ്ര തിയെ കുറ്റമുക്തനാക്കിയ വിധിന്യായത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശിതമാ യി വിമർശിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തി ലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപി താക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.
