Headlines

വാവുബലി : അനധികൃത ബലിതര്‍പ്പണവും കടലില്‍ ഇറങ്ങിയുള്ള കുളിയും പാടില്ല

തിരുവനന്തപുരം: ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുന്‍നിറുത്തി, കടലില്‍ ഇറങ്ങിയുള്ള കുളി അനുവദിക്കില്ലെന്നും പോലീസ്, ദേവസ്വം ബോര്‍ഡ് എന്നിവര്‍ നിശ്ചയിക്കുന്ന സ്ഥലത്തുമാത്രം ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍. ഇതിനുവേണ്ട നിരീക്ഷണ സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വാവുബലി ദിവസമായ ജൂലൈ 17ന് മണ്‍സൂണ്‍ പാത്തിയുടെ ഫലമായുള്ള ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും കാരണം ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും നെയ്യാറ്റിന്‍കര കടലോരമേഖലകളിലും നെയ്യാറിന്റെ ചില ഭാഗങ്ങളിലും അനധികൃത ബലിതര്‍പ്പണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: