സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റ് (ആര്‍.സി) ഡിജിറ്റൽ ആക്കുന്നു. ഗതാഗത വകുപ്പിന്റെ പുതിയ തീരുമാന പ്രകാരം, ആവശ്യമുള്ളവർക്ക് ഡിജിറ്റൽ ആര്‍.സി പ്രിന്റ് ചെയ്ത് ഉപയോഗിക്കാം. ഇതിനായി പരിവാഹന്‍ സൈറ്റില്‍ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഇതുവരെ ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ആര്‍.സി ബുക്ക് ഇതിനുമുമ്പ് തപാലിലൂടെ പ്രിന്റ് ചെയ്ത് നല്‍കുന്ന രീതിയായിരുന്നു. കാലതാമസങ്ങൾ ഒഴിവാക്കുന്നതിനായി, ഇത് പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു.
ഡിജിറ്റല്‍ ആക്കുന്നതിനാൽ ആര്‍.സി ലഭ്യത വേഗത്തിലാകും. കൂടാതെ, വാഹനങ്ങൾ കൈമാറ്റം ചെയ്ത ശേഷം മുന്‍ ഉടമയുടെ നമ്പര്‍ തുടരുന്ന സാഹചര്യം ഒഴിവാക്കാനും വാഹന ഉടമകള്‍ ഉടൻ തന്നെ അവരുടെ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
