വെഞ്ഞാറമൂട് : പുരോഗമന കലാ സാഹിത്യ സംഘം വെഞ്ഞാറമൂട് മേഖലാ സമ്മേളനം യു.എ ഖാദർ നഗറിൽ (വെഞ്ഞാറമൂട് റോട്ടറി ഹാളിൽ) എം പി അഡ്വ എ എ റഹീം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി. അശോകൻ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി ഡോ ബി നജീബ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് വിഭു പിരപ്പകോട് അധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി ഇ എ സലിം, ജില്ലാ ട്രഷറർ വിതുര ശിവനാഥ്, ശ്രീകണ്ഠൻ, എസ് ആർ ലാൽ, അശോക് ശശി, ഡോ.രാജേന്ദ്രൻ നായർ, പ്രീതാ പ്രദീപ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. വിഭു പിരപ്പൻ കോടിൻ്റെ അഗ്നി ഗാത്ര, വിഷ്ണു എം സി യുടെ ട്രിലോജി (കാന്തമലചരിതം യുദ്ധകാണ്ഡം) ബൈജു കുറിച്ചിയുടെ ഹൃദയ നക്ഷത്രം എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും മത്സരവിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണവും എം പി എ എ റഹിം നിർവഹിച്ചു. പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ ഡി കെ മുരളി നിർവഹിച്ചു. ഷമീർ ഭരതന്നൂർ , ഡോ ഉണ്ണികൃഷ്ണൻ പാറക്കൽ, പ്രസാദ് പിഷാരടി, നിരഞ്ജന എ വി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് ഡാരിയസ് മിതൃമല അവതരിപ്പിച്ച മാജിക് ഫൺറ്റാസിയ അരങ്ങേറി. സമ്മേളന നഗരിയിൽ സംഘടിപ്പിച്ച ഫാസിസം അരങ്ങ് വാഴുമ്പോൾ – ഗാന്ധി മുതൽ മണിപ്പുർ വരെ ചിത്രപ്രദർശനം ജില്ലാ പ്രസിഡൻ്റ് കാരയ്ക്കാ മണ്ഡപം വിജയകുമാറും ആശയച്ചുമർ ഉദ്ഘാടനം ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ ഷാജി വാമനപുരവും നിർവഹിച്ചു. ബുക്ക് ബാങ് തിയറിയുടെ പുസ്തകമേളയും സമ്മേളന നഗരിയെ ആകർഷകമാക്കി.പുതിയ മേഖലാ ഭാരവാഹികളായി വിഭു പിരപ്പൻകോട് (പ്രസിഡന്റ്) ഷാഹിനാദ് പുല്ലമ്പാറ (സെക്രട്ടറി) ഉണ്ണികൃഷ്ണൻ പാറക്കൽ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
