Headlines

മികച്ച എക്സൈസ് ഓഫീസിനുള്ള വെണ്മ പുരസ്കാരം വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്



തിരുവനന്തപുരം :അഞ്ചു ജില്ലകളിലെ എക്സൈസ് ഓഫീസുകളെ പിന്തള്ളി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന് 2023 ലെ എക്സൈസ് കമ്മീഷണറുടെ കമ്മീഷണേഴ്‌സ് ട്രോഫിയും വെൺമ പുരസ്കാരവും.മികച്ച ഓഫീസ് പ്രവർത്തനം, പരിസര ശുചീകരണം,എൻഫോഴ്സ്മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം,കോടതി നടപടികൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ 18 ഓളം ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണത്.

തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ എക്സൈസ് റെയിഞ്ച് ഓഫീസുകളിൽ ഒന്നാണ് വാമനപുരം റേഞ്ച്. മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്,പെരിങ്ങമല, പനവൂർ, നന്ദിയോട് എന്നീ ഒൻപതു ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന 146 വാർഡുകളാണ് വാമനപുരം റേഞ്ചിന്റെ പരിധിയിൽ വരുന്നത്. അബ്കാരി, നാർക്കോട്ടിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നത് കൂടാതെ ഫോറസ്റ്റുമായും പോലീസുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വാമനപുരം റെയിഞ്ച് ഓഫീസിൽ കഴിഞ്ഞകാലങ്ങളിൽ കണ്ടെത്തിയിട്ടുള്ളതാണ്. 1,60,000/- രൂപയുടെ കള്ളനോട്ട് കേസ്, നാലരക്കോടി രൂപയുടെ ആംബർ ഗ്രീസ് പിടികൂടിയത് എന്നിവ അവയിൽ ചിലത് മാത്രമാണ്.

ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി റെയിഞ്ച് പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും, കോളേജുകളിലും മറ്റും ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. അതോടൊപ്പം തന്നെ ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയമുൾക്കൊണ്ട് മുൻവർഷവും ഈ വർഷവും ആയി എട്ടു സ്കൂളുകളിൽ വകുപ്പിൽ നിന്നും പതിനായിരം രൂപ വീതം അനുവദിച്ച് സ്പോർട്സ് ടീമുകൾ രൂപീകരിച്ചിട്ടുള്ളതാണ്. വിദ്യാർത്ഥികൾക്കും, മറ്റും ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗുകളും മറ്റു വിവിധ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവനക്കാർ സജീവമായി ഇടപെടുന്നു. ലോക്ക് ഡൗൺ കാലയളവിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു നൽകിയതും, 2022ൽ അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത ഭരതന്നൂർ പേഴുംമൂട് സ്വദേശിയുടെ വീട്ടിലെ അവസ്ഥ കണ്ട് സാധനസമഗ്രികൾ വാങ്ങി നൽകി ധനസഹായം നൽകിയതും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇലവ്പാലത്ത് വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ ആ കുടുംബത്തിലെ ദയനീയ കാഴ്ച കണ്ട് ഓണം ആഘോഷിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ചു നൽകി ധനസഹായം നൽകിയതും, ഇരു കാലുകളും നഷ്ടപ്പെട്ട വെമ്പ് സ്വദേശിക്ക് വീൽചെയർ വാങ്ങി നൽകിയതും, ഈ മാസം ആദ്യം പാലോട് IKMA യുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതും അവയിൽ ചിലത് മാത്രമാണ്. ഒരു എക്സൈസ് ഇൻസ്പെക്ടർ, നാല് പ്രിവന്റ്റീവ് ഓഫീസർ, 10 സിവിൽ എക്സൈസ് ഓഫീസർമാർ മൂന്ന് വനിത സിവിൽ എക്സൈസ് ഓഫീസർ, ഒരു ഡ്രൈവർ എന്നിവരാണ് ഓഫീസിൽ ഉള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് വെണ്മ പുരസ്കാരവും, കമ്മീഷണേഴ്സ് ട്രോഫിയും കൈവരിക്കാൻ സാധിച്ചത് എന്ന് എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. വാമനപുരം റെയിഞ്ച് പരിധിയിലെ അബ്കാരി, നാർകോട്ടിക് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിന് 9400069421, 0472-2837505 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മറ്റു നമ്പറുകൾ
1.പരാതികൾ അറിയിക്കുന്നതിന്:- 9061178000, 9447178000

  1. തിരുവനന്തപുരം ജില്ല കൺട്രോൾ റൂം :-0471-2473149
  2. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട്:- 9400069405
  3. സൗജന്യ കൗൺസിലിംഗ് -ടോൾ ഫ്രീ നമ്പർ :-14405
  4. കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തിയാൽ – നേർവഴി നമ്പർ.:-9656178000
  5. ഡി അഡിക്ഷൻ സെന്റർ, നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ:-9400069409 വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/CTufj76llLT1zFMNJRZBqj

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: