തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശ്വാസതടസമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ത്രിപുരയിലും മിസോറമിലും ഗവർണറും ആൻഡമാനിൽ ലഫ്. ഗവർണറുമായിരുന്നു.1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 1980 ൽ ആരോഗ്യ – ടൂറിസം മന്ത്രിയായി. 2004 ൽ ധനമന്ത്രിയായിരുന്നു.
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.