Headlines

ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി യുടെ അളവ് കുറഞ്ഞു വരുന്നതായി പഠനം

സൂര്യപ്രകാശത്തിനു ഇവിടെ ഒട്ടും കുറവില്ല. പക്ഷെ ഇന്ത്യക്കാരിൽ വൈറ്റമിൻ ഡി വളരെ കുറയുകയാണ്. എന്താണിതിനു കാരണം? 30നും 34നുമിടയിലുള്ള 50 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്തിയത്. മൂന്ന് മാസത്തിലേറെ നടുവേദന, പല്ലിനു വരുന്ന രോഗങ്ങൾ, ക്ഷീണം തുടങ്ങിയവയും വൈറ്റമിൻ ഡിയുടെ കുറവിൽ സംഭവിക്കുന്നതാണ്. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. എല്ലാ വൈറ്റമിനുകൾക്കും പ്രാധാന്യം ഉണ്ടെങ്കിലും വൈറ്റമിൻ ഡി മനുഷ്യ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ആവശ്യമാണ്.


വെയിൽ കൊണ്ടാൽ വൈറ്റമിൻ ഡി കിട്ടുമോ?
രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊണ്ടാൽ വൈറ്റമിൻ ഡി ശരീരത്തിനാവശ്യമുള്ള രീതിയിൽ ലഭിക്കും. സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ചർമത്തിലെത്തുമ്പോൾ വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. ഇവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം സപ്പ്ളിമെന്റുകൾ കഴിക്കുന്നതാണ് നല്ലത്.
ആവശ്യത്തിലധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും വൈറ്റമിൻ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നവരാണ്. എന്തുകൊണ്ടാണ് ഇതെന്ന് പരിശോധിക്കാം

വൈറ്റമിൻ ഡി ലഭിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്. ഇന്നത്തെ ജീവിത ശൈലി മുഖ്യ കാരണമാണ്. സയന്റിഫിക് റിപ്പോർട്ട്‌സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദക്ഷിണേന്ത്യയിലെ നഗരവാസികളിൽ വൈറ്റമിൻ ഡിയുടെ അപര്യാപ്തത കാണിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. 50 വയസിന് മുകളിലുള്ളവരിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത റിപ്പോർട്ട് ചെയ്യുന്നു (91.2 ശതമാനം). വിറ്റാമിൻ ഡിയുടെ അപര്യാപ്തത 50 മുതൽ 94 ശതമാനം വരെയുള്ള ആളുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

ഇൻഡോർ ജീവിത രീതി വന്നതോടെ ഭൂരിഭാഗം ആളുകളും പുറത്തിറങ്ങി സൂര്യപ്രകാശമേൽക്കുന്നില്ലെന്നതാണ് വൈറ്റമിൻ ഡി വലിയ രീതിയിൽ കുറയാൻ കാരണമാകുന്നത്. ചർമത്തിന്റെ നിറ വ്യത്യാസം അനുസരിച് ഇരുണ്ട നിറമുള്ള ആളുകൾക്ക് വൈറ്റമിൻ ഡി ഉൽപ്പാദനം കുറവായിരിക്കും. പൊതുവേ ഇന്ത്യൻ ഭക്ഷണക്രമത്തിൽ വൈറ്റമിൻ ഡി ഉൾപ്പെടാറില്ല. വളരെ കുറവ് ഭക്ഷണങ്ങളിലാണ് വൈറ്റമിൻ ഡി ഉള്ളത്. കൂണുകൾ, സാൽമൺ, സാർഡിൻസ് പോലുള്ള മീനുകൾ, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞ തുടങ്ങിയ ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി ഉണ്ട്. കുറഞ്ഞ അളവിൽ മാത്രമാണ് ഇന്ത്യക്കാർ ഇത് കഴിക്കുന്നത്. കാലാവസ്ഥയും വായു മലിനീകരണവും മറ്റൊരു കാരണമാണ്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനങ്ങളും വായു മലിനീകരണവും സൂര്യപ്രകാശത്തെയും അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുന്നതിനെയും തടയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: