വിഎസിന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്‌ടം: മലയാളം ഓൺലൈൻ  മീഡിയ അസോസിയേഷൻ



കോട്ടയം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്‌ടമണെന്ന് മലയാളം ഓൺലൈൻ  മീഡിയ അസോസിയേഷൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ മുന്നണിയെയും നയിക്കുന്നതിലും അതിൻ്റെ രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. പ്രധാന ജനകീയ പ്രശ്‌നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കിയുമുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകൾ വിസ്മരിക്കാനാവാത്തതാണ്. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ച്, കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ അദ്ദേഹം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്  എന്നീ നിലകളിൽ കൈക്കൊണ്ട നിലപാടുകളും സേവനങ്ങളും വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണെന്ന് സംഘടന വിലയിരുത്തി. അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി എന്നിവർ പറഞ്ഞു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: