ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിയും അഞ്ച് സ്ത്രീകളും മരിച്ചു. 21 പേർക്ക് പരിക്കുണ്ട്. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
