പാലക്കാട് : വയനാട് മഹാദുരന്തത്തിൽ മാതാവിനെ നഷ്ടപ്പെട്ട മകൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്ഇട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
