സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോൾ അപകടം; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ

കല്‍പ്പറ്റ: ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പി (35) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം ആയിരുന്നു അപകടം. ഫയര്‍ഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടരയോടെ മൃതദേഹം പുഴയില്‍ പൊന്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാനന്തവാടി അഗ്‌നിരക്ഷാസേന മൃതദേഹം ചെക്ക്ഡാമില്‍ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണനെ ചെക്ഡാമിന് സമീപം പുഴയില്‍ കാണാതായത്. തുടര്‍ന്ന് രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ലക്ഷ്മണൻ അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: