കോട്ടയം: നഗരത്തിൽ തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.റിയാസ് തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയ സമയത്ത് ജീവനക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് റിയാസ് ജീവനക്കാരനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോൽ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു എന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പൊലീസ് പിടികൂടിയത്

