മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് എന്താണ് ഇത്ര വിരോധമെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സംയുക്ത പണിമുടക്കില്‍ പങ്കെടുക്കേണ്ട എന്നാണ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സിയെ അറിയിച്ചത്. പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകളില്‍ ഒന്നാം സ്ഥാനം ഐ എന്‍ ടി യു സിക്കാണ്. പരമാവധി ഐക്യം ഉണ്ടാകേണ്ട സാഹചര്യത്തില്‍ എന്തിനാണ് കേരളത്തില്‍ യോജിച്ച സമരത്തില്‍ ഐ എന്‍ ടി യു സി പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇടത് സംഘടനകള്‍ മുഴുവനായും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ രാജ്ഭവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ എൻ സി അങ്ങനെ ഒരു പിന്തുണ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പണിമുടക്കിന്റെ ആവേശം പ്രതിഫലിപ്പിക്കുന്നതാണ് രാജ്ഭവന് മുന്നിലെ കൂട്ടായ്മ. പൊതുവേ മഴയുള്ള മാസമാണ് ജൂലൈ. പ്രകൃതി പോലും സമരത്തോട് അനുഭാവം രേഖപ്പെടുത്തി. തൊഴിലാളി അനുകൂല നിയമങ്ങള്‍ എടുത്തു മാറ്റിയിരിക്കുകയാണ് മോദി സർക്കാർ. തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ചേര്‍ത്ത് പുതിയ നാല് നിയമങ്ങള്‍ ഉണ്ടാക്കി. മോദിയുടെ മൂന്നു ഭരണത്തിലും തൊഴിലാളി ക്ഷേമം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടോ. മോദിയുടെ ഒരു പ്രസംഗത്തിലെങ്കിലും തൊഴിലാളി ക്ഷേമം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടോ. തൊഴിലാളികളെ കുറിച്ച് ഒരു വാക്കും അദ്ദേഹം പറയാറില്ല. അവരെ ഒതുക്കാനുള്ള നിയമങ്ങളാണ് കൊണ്ടുവന്നതെന്നും എളമരം കരീം പറഞ്ഞു.
തൊഴിലാളികളെ അടിച്ചമര്‍ത്തി, ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. എട്ട് മണിക്കൂര്‍ ജോലി 12 മണിക്കൂര്‍ ആക്കണം എന്ന് ആവശ്യപ്പെടുന്നു. അങ്കനവാടി, ആശ ജീവനക്കാര്‍ തൊഴിലാളി അല്ല. അവർ ചെയ്യുന്ന ജോലി ദുഷ്‌കരമാണ്. അവർക്ക് മിനിമം വേതനമില്ല, ശമ്പളമില്ല. ഇവരെയെല്ലാം കണക്കിലെടുത്താണ് സമരം നടത്തുന്നത്. മിനിമം വേതനം 26,000 ആക്കണമെന്നാണ് സമരാവശ്യങ്ങളില്‍ ഒന്ന്. മിനിമം വേതനം ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
