കല്‍പ്പറ്റ: വയനാട് ജില്ലയിലെ വന്യജീവി ആക്രമണവും അതിനെ ഭരണകൂടം ലാഘവത്തോടെ കൈകാര്യം ചെയ്യുകയും വിവേചനത്തോടെ സമീപിക്കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്നാരോപിച്ച് നാളെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചുമാണ് വയനാട് ജില്ലയിലെ ക്യാമ്പസുകളില്‍ ഫെബ്രുവരി 20ന് വിദ്യാഭ്യാസ ബന്ദിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഹ്വാനം ചെയ്തു. വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സയിലും നഷ്ട പരിഹാരത്തിലും വയനാടിനോടുളള വിവേചനങ്ങളെ ചോദ്യം ചെയ്യുകയാണ് സമരം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ പ്രസിഡന്റ്മുഹമ്മദ് ഷഫീഖ് ടി അറിയിച്ചു

