ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കപ്പെടുമോ ? അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍




ന്യൂഡല്‍ഹി :  ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ്(ഐ4സി) അന്വേഷണ ചുമതല.

ഓഗസ്റ്റ് 24 ന് പാരീസില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ടെലഗ്രാമിലെ ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുന്ന നയങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ദുരോവ് പിടിയിലായത്. ചൈല്‍ഡ് പോണോഗ്രഫി, ഭീകരവാദം ഉള്‍പ്പടെ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ടെലഗ്രാമില്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഇന്ത്യയിലെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കുന്ന കാര്യം അധികൃതര്‍ പരിശോധിച്ചേക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: