കാസർകോട്: സിപിഐഎമ്മിന് നേരെ തങ്ങൾ വാതിൽ അടച്ചിട്ടില്ലെന്ന് വെൽഫെയർ പാർട്ടി. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയോടുള്ള സിപിഐഎമ്മിന്റെ വാതിൽ ചാരൽ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു. പുറമെ, സംസ്ഥാന സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനെയും ശക്തമായി എതിര്‍ത്തിരുന്നു. പദ്ധതിയുടെ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതി മാറ്റിയാണ് പാര്‍ട്ടി സമരം നടത്തിയത്. പുറമെ, ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത പദ്ധതികള്‍ക്കെതിരെയും വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഏകവ്യക്തി നിയമ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചത്.
സിപിഎമ്മുമായി സഹകരിക്കാൻ തയ്യാർ : വെൽഫെയർ പാർട്ടി
