കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആശ്വാസ വാർത്ത. രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയിൽ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിൻ്റെ വില 1806 രൂപയായി. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്.
ഇന്നത്തെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1,804 രൂപയിൽ നിന്ന് 1,797 രൂപയായി കുറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞത്. ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ വില കുറഞ്ഞത് വലിയ ആശ്വാസമാണ്.
